കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍.എല്‍.എം പരീക്ഷയില്‍ (മാസ്റ്റര്‍ ഓഫ് ലോസ്) ഒന്നാം റാങ്ക് കരസ്ഥമാക്കിയ ടി ആർ രേഷ്മയെ ഡിവൈഎഫ്ഐ അനുമോദിച്ചു. രേഷ്മയുടെ വീട്ടിലെത്തി സ്നേഹോപഹാരം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. തൃശ്ശൂര്‍ ഗവണ്മെന്റ് ലോ കോളേജിൽ നിന്നാണ് എൽ.എൽ.എം പൂർത്തിയാക്കിയത്. നിലവില്‍ തിരുവല്ലയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ നിയമവിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ് രേഷ്മ. തരുവണ പാലിയാണ സ്വദേശികളായ കെ രാമന്റെയും എ കെ തങ്കത്തിന്റെയും മകളാണ്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, മേഖലാ സെക്രട്ടറി രാഗേഷ്, രാധാകൃഷ്ണൻ, ഇഹ്സാൻ, അരുൺ എന്നിവർ പങ്കെടുത്തു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ