പനമരം ഗ്രാമപഞ്ചായത്ത് പരിധിയിലെ നെല്ലിയമ്പം റോഡരികിൽ അടക്കം വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഹെൽത്ത് ഇൻസ്‌പെക്ടർ, പരിസ്ഥിതി പ്രവർത്തകർ അടങ്ങുന്ന സംഘം നിരീക്ഷണം ശക്തമാക്കി. അനധികൃതമായി മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. എം. ആസ്യടീച്ചർ അറിയിച്ചു.

കരാര്‍-സ്കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപയാക്കി, ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1450 രൂപയായി ഉയര്‍ത്തി
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി,