പൊതു വിദ്യാഭ്യാസ വകുപ്പും, സംസ്ഥാന യോഗ ഒളിമ്പ്യാഡ് എസ്കെഎംജെ എച്എസ്എസ് കൽപ്പറ്റയിൽ സംഘടിപ്പിച്ച ജില്ലാതല മത്സരത്തിൽ തരിയോട് നിർമല ഹൈസ്കൂളിലെ ഋതുനന്ത്,റെറ്റിൻ ആൽബർട്ട് ഡിക്കോസ്റ്റ എന്നിവർ ഹൈസ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ പെൺകുട്ടികളുടെ വിഭാഗത്തിൽ ദിയ ഫാത്തിമ, നാജിയ നസ്റിൻ, ഫാത്തിമ ലുബാബ എന്നിവർക്ക് രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾ ലഭിച്ചു.എല്ലാവരും എസ്പിസി കേഡറ്റുകളാണ്. യോഗാ ഇൻസ്പെക്ടർ ശ്യാമിലി അധ്യാപകരായ സനൽ വി ആർ, സിനി പി വി എന്നിവർ നേതൃത്വം നൽകി.

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ
മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്