രാത്രികാല ഡോക്ടർമാരുടെ സേവനത്തിനുള്ള കോൾ സെന്ററുകൾ വിപുലീകരിക്കും – മന്ത്രി ജെ. ചിഞ്ചുറാണി

ക്ഷീര കർഷകർക്ക് 24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള കോൾ സെൻ്റർ സേവനം വിപുലീകരിക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സുൽത്താൻ ബത്തേരി ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിൽ പുതുതായി നിർമ്മിച്ച ട്രെയിനീസ് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന കർഷകരുടെ പ്രശ്നങ്ങൾ 1962 നമ്പറിൽ വിളിച്ച് കോൾ സെൻ്റർ വഴി പരിഹാരം നേടാനാകും. അടിയന്തിര സാഹചര്യങ്ങളിൽ ഡോക്ടറുടെയോ വാഹനത്തിൻ്റെയോ സേവനം ആവിശ്യമെങ്കിൽ കോൾ സെൻ്റർ മുഖേന അതത് പഞ്ചായത്തുകളിലേക്ക് സന്ദേശങ്ങൾ നൽകി കർഷകന് സേവനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പശുക്കളിലും എരുമകളിലും കണ്ടു വരുന്ന ചർമ്മമുഴയ്ക്ക് എതിരെയുള്ള വാക്സിൻ രോഗം വരുന്നതിന് മുമ്പേ സ്വീകരിക്കണം. കുളമ്പ് രോഗത്തിന് വാക്സിൻ നൽകിയ പോലെ ചർമ്മമുഴ രോഗത്തിനുള്ള വാകസിനും ശക്തമാക്കണം. അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന മൃഗങ്ങൾക്ക് രോഗങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
പശുക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ ഇ-സമൃധം പദ്ധതിയിലൂടെ സാധ്യമാണെന്നും
കർഷകർക്ക് ആശ്വാസമായി സമഗ്രമായ ഇൻഷൂറൻസ് പരിരക്ഷ അവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

പന്നിപ്പനിക്ക് എതിരെ ശക്തമായി പ്രതിരോധിച്ച ജില്ലാ ഭരണകൂടത്തെയും, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.

ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ അദ്ധ്യക്ഷത വഹിച്ചു. വയനാട് കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് പരിശീലനം നൽകുന്ന സ്ഥാപനത്തിൽ പരിശീലന സമയത്ത് കർഷകർക്ക് താമസിക്കുന്നതിനായി 96 ലക്ഷം രൂപ ചിലവഴിച്ചാണ് ട്രെയിനീസ് ഹോസ്റ്റൽ നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ചുമതല വഹിച്ചവർക്ക് ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ ഉപഹാരം നൽകി.
‘പശുക്കളിലെ അകിടു വീക്കവും പ്രതിരോധ മാർഗ്ഗങ്ങളും’ എന്ന വിഷത്തിൽ കെ.വി.കെ.എസ്.യു പൂക്കോട് അസോസിയേറ്റ് പ്രൊഫസർ ആൻ്റ് ഹെഡ് ഡിപ്പാർട്ട്മെൻ്റ് ഓഫ് വെറ്ററിനറി എപ്പിഡമോളജി ആൻ്റ് പ്രിവൻ്റീവ് മെഡിസിൻ ഡോ. പി.എം. ദീപ സെമിനാർ അവതരിപ്പിച്ചു.

മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വിന്നി ജോസഫ് പദ്ധതി വീശദീകരിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി ജോൺ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. കെ. ജയരാജ്, സുൽത്താൻ ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, സുൽത്താൻ ബത്തേരി നഗരസഭാ ഡിവിഷൻ കൗൺസിലർ പി.കെ സുമതി, സുൽത്താൻ ബത്തേരി എൽ.എം.ടി.സി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. എസ്. ദയാൽ, സുൽത്താൻ ബത്തേരി ക്ഷീരസംഘം പ്രസിഡൻ്റ് കെ.കെ. പൗലോസ്, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, പി.കെ രാമചന്ദ്രൻ, സി.എം സുധീഷ് തുടങ്ങിയവർ സംസാരിച്ചു.

അധ്യാപക നിയമനം

പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –

യുക്തധാര പരിശീലനം നടത്തി

പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നാമനിര്‍ദേശങ്ങൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്

അമ്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫീസിന്റെയും

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ എസ്‍.പി ഓഫീസ് പരിസരത്തെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.