തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച 28 കുളങ്ങള്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച 28 കുളങ്ങളുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ നടന്നു. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വാളലില്‍ നിര്‍മ്മിച്ച കുളം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 27 കുളങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ജലസംരക്ഷണത്തിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പിലാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നത് സംബന്ധിച്ചും അവബോധം നല്‍കുകയാണ് കുളം നിര്‍മ്മാണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരോ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തിലെയും കുളങ്ങളും ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമിയി ജില്ലയില്‍ അമൃത് സരോവറിനായി 80 പൊതു കുളങ്ങള്‍ കണ്ടെത്തുകയും 62 കുളങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുകയും 37 കുളങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഭൂഗര്‍ഭ ജലനിരപ്പിലുണ്ടായിട്ടുള്ള കുറവ് പരിഹരിക്കുന്നതിന് ജലസംരക്ഷണ പ്രവൃത്തികളായ കുളങ്ങള്‍, തടയണകള്‍, മഴക്കുഴികള്‍, കിണര്‍ റീചാര്‍ജ്ജ് സംവിധാനങ്ങള്‍ മുതലായവ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്നുണ്ട്.
ചടങ്ങില്‍ കോട്ടത്തറ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.കെ വസന്ത, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ജോസ് പാറപ്പുറം, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അനിത ചന്ദ്രന്‍, പുഷ്പാ സുന്ദരന്‍, പഞ്ചായത്ത് സെക്രട്ടറി സി. സജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അധ്യാപക നിയമനം

പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –

യുക്തധാര പരിശീലനം നടത്തി

പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം

വയോസേവന അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിക്കുന്നു.

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ വയോസേവന പുരസ്കാരങ്ങൾക്ക് നാമനിര്‍ദേശങ്ങൾ ക്ഷണിച്ചു. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോര്‍പറേഷൻ, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്

അമ്പലവയൽ ഗ്രാമപഞ്ചായത്ത് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ ഓഫീസ് കെട്ടിടവും നവീകരിച്ച കുടുംബശ്രീ ഓഫീസ് കെട്ടിടവും സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി. അസൈനാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ തനത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച സി.ഡി.എസ് ഓഫീസിന്റെയും

ജല വിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ എസ്‍.പി ഓഫീസ് പരിസരത്തെ ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5.30 വരെ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ്

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം

ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.