ക്രീയാത്മക സേവനം; അഭ്യസ്തവിദ്യരായ യുവതലമുറയില്‍ പ്രതീക്ഷകള്‍ -ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

സമൂഹത്തിന്റെ മുന്നേറ്റത്തിനായി ക്രീയാത്മകമായ സേവനം അഭ്യസ്ത വിദ്യരായ യുവതലമുറകള്‍ ഏറ്റെടുക്കണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൂക്കോട് വെറ്ററനറി കോളേജില്‍ കേരള വെറ്ററിനറി സര്‍വകലാശാല നാലാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍. സര്‍വകലാശാല ബിരുദങ്ങള്‍ ജീവിതത്തില്‍ മുതല്‍ക്കൂട്ടാണെങ്കിലും നേടിയ അറിവുകള്‍ സമൂഹത്തിന് വേണ്ടി പരമാവധി വിനിയോഗിക്കുമ്പോഴാണ് അവയെല്ലാം ലക്ഷ്യത്തിലെത്തുന്നത്. കര്‍മ്മോത്സുകതയില്ലാത്ത ബൗദ്ധിക ജ്ഞാനങ്ങള്‍ കൊണ്ട് പ്രയോജനമില്ലെന്നാണ് ഭാരതീയ പുരാണങ്ങളും ഇതിഹാസങ്ങളും പങ്കുവെക്കുന്നത്. മികവാര്‍ന്ന പാഠ്യപദ്ധതിയിലൂടെയും ആസൂത്രണത്തിലൂടെയും കേരള വെറ്ററിനറി സര്‍വകലാശാല മുന്നേറുകയാണ്. മൃഗസംരക്ഷണം, പാലുല്‍പ്പന്ന മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യല്‍, രോഗനിര്‍ണയം എന്നിവയില്‍ കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടികളില്‍ സര്‍വകലാശാല നേതൃത്വം നല്‍കുന്നത് ശ്ലാഘനീയമാണ്. കന്നുകാലി വളര്‍ത്തല്‍ ഇന്ന് രാജ്യത്ത് ലക്ഷക്കണക്കിന് ഗ്രാമീണരുടെ ജീവിതമാര്‍ഗ്ഗമാണ്. ചെറുകിട കര്‍ഷക കുടുംബങ്ങളുടെ വരുമാനത്തില്‍ 16 ശതമാനത്തോളം വരുമാനം മൃഗസംരക്ഷണ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. അഞ്ച് ലക്ഷത്തോളം കുടുംബങ്ങള്‍ കന്നുകാലികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ മൃഗസംരക്ഷണ മേഖലയുടെ നിര്‍ണായക പങ്ക് വളരെ വലുതാണ്.

ദേശീയ തലത്തിലുള്ള രാഷ്ട്രീയ ഗോകുല്‍ മിഷന്‍ പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ മൃഗഡോക്ടര്‍മാര്‍ക്ക് വലിയ പങ്കുണ്ട്.
കുടുംബശ്രീ ഉപജീവന സംരംഭങ്ങളില്‍ 60 ശതമാനത്തിലേറെയും മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ഉപജീവനം, തൊഴില്‍, സംരംഭകത്വം, ഭക്ഷ്യസുരക്ഷ എന്നിവയെ പിന്തുണയ്ക്കുന്നതിനും മൃഗസംരക്ഷണ രംഗത്തെ ഉല്‍പ്പാദനക്ഷമത, വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍വകലാശാലയ്ക്ക് ബാധ്യതയുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.

*നൂതന ഗവേഷണങ്ങള്‍ അനിവാര്യം*
ഉയര്‍ന്ന ഗുണമേന്മയുള്ള കാലിത്തീറ്റ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം, നൂതനമായ ഫാം മാനേജ്മെന്റ് രീതികള്‍ക്കുള്ള ആശയങ്ങള്‍ എന്നിവയും കാലത്തിന്റെ അനിവാര്യതയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മൃഗസംരക്ഷണ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹാരങ്ങള്‍ തുടങ്ങിയവ നിരന്തരമായ ശ്രദ്ധ അര്‍ഹിക്കുന്നു. താപ സഹിഷ്ണുത കുറഞ്ഞ 95 ശതമാനം സങ്കരയിനം കന്നുകാലികളെയാണ് ഇത് സാരമായി ബാധിക്കുന്നത്. ഇതിനിടയില്‍ പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇന്ത്യന്‍ ബ്രീഡ് കന്നുകാലികള്‍ ആശ്വാസമാണ്. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കാലാവസ്ഥാ നിയന്ത്രിത ചേംബര്‍ സൗകര്യങ്ങള്‍ ഈ സാഹചര്യങ്ങളില്‍ പുതിയ പ്രതീക്ഷകളാണ്. ഇനിയുമുള്ള ഗവേഷണങ്ങള്‍ അനിവാര്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ നട്ടെല്ലായി മാറുന്ന കാലഘട്ടമാണിത്. ഇതിനിടയില്‍ ബിരുദധാരികള്‍ സംരംഭകരായി മാറുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിക്ക് പ്രശസ്ത സര്‍വ്വകലാശാലകളുമായി കൂടുതല്‍ അന്താരാഷ്ട്ര പങ്കാളിത്തം വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.
വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സ്വര്‍ണ്ണമെഡലുകളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ വിതരണം ചെയ്തു. സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍കൂടിയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍. ശശീന്ദ്രനാഥ്, ഐ.സി.എ.ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആനിമല്‍ സയന്‍സ് ഡോ.ഭൂപേന്ദ്രനാഥ് ത്രിപാദി തുടങ്ങിയവര്‍ സംസാരിച്ചു. എം.എല്‍.എ മാരായ ഒ.ആര്‍.കേളു, വാഴൂര്‍ സോമന്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
265 പേര്‍ക്കുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്. 78 പേര്‍ക്ക് ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. 19 പേര്‍ക്കുള്ള ഡോക്ടറേറ്റും ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മെലിഞ്ഞിരിക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഇല്ലെന്ന് കരുതേണ്ട;5 ലക്ഷണങ്ങളിലൂടെ കൊളസ്ട്രാള്‍ ഉണ്ടെന്ന് മനസിലാക്കാം…

മെലിഞ്ഞിരിക്കുന്നവര്‍ കൊളസ്‌ട്രോള്‍ ഇല്ലാത്തവരാണെന്നും വണ്ണമുള്ളവര്‍ക്കാണ് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നത് എന്നുമാണോ കരുതിയിരിക്കുന്നത്. എന്നാല്‍ യാഥാര്‍ഥ്യം അങ്ങനെയല്ല. വണ്ണമുള്ളവരെയും മെലിഞ്ഞവരെയും ഒരുപോലെ കൊളസ്ട്രാള്‍ ബാധിക്കാം. കൊളസ്‌ട്രോള്‍ അധികമായാല്‍ അത് ധമനികളെ ചുരുക്കുകയും ഹൃദ്‌രോഗം, പക്ഷാഘാതം, മറ്റ് നിരവധി

ജില്ലാ പഞ്ചായത്ത് തലപ്പത്ത് ഇക്കുറി വനിതയെത്തും; അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രഖ്യാപിച്ചു

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്‍പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ

ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമേറുന്ന യുപിഐ; ഒക്‌ടോബറില്‍ റെക്കോർഡ് ഇടപാടുകള്‍, 27 ലക്ഷം കോടി രൂപയിലധികം മൂല്യം

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിജിറ്റൽ പണമിടപാടുകള്‍ അതിവേഗം വികസിക്കുകയാണ്. യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ഒക്‌ടോബര്‍ മാസത്തില്‍ റെക്കോർഡ് ഉയരത്തിലെത്തി എന്ന് എന്‍പിസിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കഴിഞ്ഞ

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവില്‍ കാർഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര ശബരി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍

അടുക്കളയിലെ വായു മലിനീകരണത്തിലും ശ്രദ്ധവേണം? കരുതലില്ലെങ്കിൽ ചർമത്തിൻ്റെ തിളക്കത്തെ ബാധിച്ചേക്കാം

സ്ത്രീകളാണ് ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചിലവഴിക്കുന്നതെന്നതാണ് യാഥാർത്ഥ്യം. പുതിയകാലത്ത് ആണുങ്ങളും പാചകം ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ ഈ പറയാൻ പോകുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചേ തീരു… പൊരിച്ച ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ, ഗ്രില്ലിങ് പോലുള്ള

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.