പ്രതിബന്ധങ്ങളെ തരണം ചെയ്ത് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഷെറിൻ ഷഹാനയ്ക്ക് ആദരവ് നൽകാൻ പനമരം കുട്ടി പോലീസ് കമ്പളക്കാടുള്ള വസതിയിലെത്തി. ഷെറിൻ ഷഹാന താൻ നേടിയ വിജയം കരസ്ഥമാക്കാൻ നടത്തിയ പ്രവർത്തനങ്ങൾ വളരെ വ്യക്തമായി കേഡറ്റുകൾക്ക് വിശദീകരിച്ച് നൽകുകയും കേഡറ്റു കളുടെ ചോദ്യങ്ങൾക്ക് വളരെ വ്യക്തമായ മറുപടി നൽകുകയും ചെയ്തു. പനമരം എസ്പിസി യുണിറ്റിന്റെ സ്നേഹോപഹാരം ചടങ്ങിൽ ജില്ലാ നോഡൽ ഓഫീസർ ബാലക്യഷ്ണൻ എംയു ഷഹാനയ്ക്ക് സമ്മാനിച്ചു. ചടങ്ങിൽ എഡിഎൻഒ മോഹൻദാസ് കെ, രേഖ കെ, നവാസ് ടി, രജിത കെആർ, ലല്ലു ടിഎൽ എന്നിവർ പങ്കെടുത്തു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ