ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിൻ; ടൗൺ സൗന്ദര്യവൽക്കരണത്തിന് തുടക്കമായി

ഹരിതകേരളം മിഷൻ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ചീക്കല്ലൂർ ദർശന ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ക്ലീൻ കൂടോത്തുമ്മൽ ക്യാമ്പയിനിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കൂടോത്തുമ്മൽ ടൗൺ സൗന്ദര്യവൽക്കരണത്തിന് തുടക്കമായി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.

ഒരു വർഷമായി ലൈബ്രറിയുടെ നേതൃത്വത്തിൽ ഇടവിട്ട ഞായറാഴ്ചകളിൽ ടൗൺ ശുചീകരണം നടത്തുന്നു. ടൗണിലെ കടകളിൽ ബിന്നുകൾ സ്ഥാപിച്ച് അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ഹരിതകർമസേനക്ക് കൈമാറുന്നു. ഇതിന് യൂസർ ഫീസും നൽകുന്നു. കച്ചവടക്കാരും ഓട്ടോ ഡ്രൈവർമാരും വലിച്ചെറിയലിനെതിരെ ബോധവൽക്കരണം നടത്തുന്നു. നിലവിൽ നടക്കുന്ന ശുചീകരണത്തോടൊപ്പം ടൗൺ സൗന്ദര്യവൽക്കരണത്തിനായി ജനകീയ ഇടപെടൽ നടത്തും. ഇതിന്റെ ഭാഗമായി തുണി സഞ്ചി തയ്യാറാക്കി വിതരണം ചെയ്യും. ടൗണിനോട് ചേർന്ന വാർഡുകളിൽ നൂറു ശതമാനം വാതിൽപ്പടി ശേഖരണവും യൂസർ ഫീയും ഉറപ്പു വരുത്തുന്നതിന് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും.

ചടങ്ങിൽ മെമ്പർമാരായ എ.വി. സുജേഷ് കുമാർ, ടി.കെ. സരിത, ദർശന ലൈബ്രറി പ്രസിഡന്റ്‌ ശിവൻപിള്ള മാസ്റ്റർ, അംഗങ്ങമായ പി. ബിജു, എം. ദേവകുമാർ, കെ.കെ. മോഹൻദാസ്, പി. സുകുമാരൻ, ഒ.പി. വാസുദേവൻ, വാസുദേവൻ ചീക്കല്ലൂർ,  വി.എസ്. വർഗ്ഗീസ്, ഷീബ ജയൻ, കെ.വി. ഉമ, മിനി സുരേഷ്, പി. അശോകൻ, ഹരിതകർമസേന പ്രസിഡന്റ്‌ സിന്ധു തുടങ്ങിയവർ സംസാരിച്ചു.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്

വാട്സ്‌ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്‌ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ

കാട്ടുചെടി എന്ന് കരുതി പറിച്ചെറിയരുത്; മില്ലി ഗ്രാമിന് വില 6000 വരെ: മുറികൂടിപച്ചയുടെ ഉപയോഗം ഇത്…

പണ്ടൊക്കെ മുത്തശ്ശിമാർ നമ്മുടെ ശരീരത്തില്‍ എന്തെങ്കിലും മുറിവ് പറ്റിയാല്‍ പറമ്ബില്‍ തന്നെയുള്ള ഒരു ഇല പിഴിഞ്ഞെടുത്ത സത്ത് ആ മുറിവില്‍ പുരട്ടി കെട്ടിവച്ച്‌ തരുമായിരുന്നു.എത്ര വലിയ മുറിവായാലും ഇങ്ങനെ കെട്ടിവച്ചാല്‍ മുറിവ് കരിയുകയും ചെയ്യും.

സംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം, കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗ ബാധയും

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകളില്‍ നേരത്തെ ഉണ്ടായ ആശങ്കകള്‍ക്ക് ഒടുവില്‍ വ്യക്തത വരുത്തി.ഇതുവരെ 17 പേര്‍ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരമുെട മരണമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആദ്യം കണക്കുകളില്‍ രണ്ട് മരണങ്ങളേ മാത്രം സ്ഥിരീകരിച്ചതായിരുന്നെങ്കിലും, പ്രാഥമിക കണക്കുകളില്‍

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.

കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.

ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ്‌ കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.

ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *