വടുവഞ്ചാൽ :ലോക പരിസ്ഥിതി ദിനത്തിൽ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പിലാക്കുന്ന മാമ്പഴക്കാലം പദ്ധതിക്ക് തുടക്കമായി. ഐക്യരാഷ്ട്ര സഭയുടെ ആഗോള പ്രവർത്തന പദ്ധതിയായ ‘മിഷൻ ലൈഫുമായി ബന്ധപ്പെട്ട സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ എന്ന ആശയം പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിയാണ് മാമ്പഴക്കാലം. സംസ്ഥാനമൊട്ടാകെയുള്ള ഹയർ സെക്കന്ററി വിദ്യാർത്ഥികൾ തയാറാക്കിയ പത്തു ലക്ഷം മാവിൻ തൈകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും, നട്ടുപിടിപ്പിയ്ക്കുകയും ചെയ്യുന്ന ബൃഹദ് പദ്ധതിയാണിത്.ജില്ലയിലെ 54 എൻഎസ്എസ് യൂണിറ്റിലെ 2200 വളണ്ടിയർമാർ പദ്ധതിയിൽ പങ്കുചേർന്നു.
വയനാട് ജില്ലൽ മാമ്പഴക്കാലം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസൈനാർ സി നിർവഹിച്ചു.അമ്പലവയൽ പഞ്ചായത്ത് പ്രസിഡണ്ട് ഹഫ്സത്ത് സി കെ ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സീത വിജയൻ ,വാർഡ് മെമ്പർ എം യു ജോർജ് ,പ്രിൻസിപ്പൽ മനോജ് കെ വി ,എൻഎസ്എസ് ജില്ലാ കോഡിനേറ്റർ ശ്യാൽ കെ.എസ്, എസ് എം സി ചെയർമാൻ ഷിജോ കെ ജെ , ഹെഡ്മിസ്ട്രസ് ഷെർലി കെ വി ,പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി,എൻഎസ്എസ് ലീഡർ അഥീന എന്നിവർ സംസാരിച്ചു.

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ