അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടഭിക്ഷണിയായി നില്‍ക്കുന്ന മരങ്ങള്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്ത് അപകട സാധ്യത ഒഴിവാക്കണമെന്ന് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിലവിലുളള ചട്ടങ്ങളും ഉത്തരവുകളും പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ