‘പിങ്ക് വാട്സ്ആപ്പ്’ ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശം ലഭിച്ചോ..? കിടിലൻ ‘ഫീച്ചറുകളോടെ’ കാത്തിരിക്കുന്നത് മുട്ടൻ പണി…!

പുതിയ വാട്സ്ആപ്പ് തട്ടിപ്പുമായി സൈബർ കുറ്റവാളികൾ രംഗത്ത്. ‘പിങ്ക് വാട്സ്ആപ്പ്’ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ പങ്കുവെച്ചാണ് ഇത്തവണ ആളുകളെ ആപ്പിലാക്കുന്നത്. വാട്സ്ആപ്പിലൂടെ തന്നെ പ്രചരിക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച്, കർണാടക, മഹാരാഷ്ട്ര സർക്കാരുകളും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ സുരക്ഷാ ഏജൻസികളും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാനായി നിർദേശിച്ചിട്ടുണ്ട്.

പ്ലേസ്റ്റോറിൽ ലഭ്യമായ ഒറിജിനൽ വാട്സ്ആപ്പിനേക്കാൾ അധിക ഫീച്ചറുകളും ‘പിങ്ക്’ ലുക്കുമുള്ള വാട്സ്ആപ്പ് വാഗ്ദാനം ചെയ്താണ് ആൻഡ്രോയ്ഡ് യൂസർമാരെ ലക്ഷ്യമിടുന്നത്. “അധിക ഫീച്ചറുകളോടെ ഔദ്യോഗികമായി പുറത്തിറക്കിയ പുതിയ പിങ്ക് വാട്ട്‌സ്ആപ്പ് പരീക്ഷിച്ച് നോക്കുക (New Pink WhatsApp Officially Launched with Extra features Must Try this)” – ഇങ്ങനെയാണ് സന്ദേശം വരുന്നത്.

തട്ടിപ്പ് സന്ദേശം സുഹൃത്തുക്കൾ തന്നെ അയക്കും..!
അതെ, ചിലപ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾ തന്നെയാകും പിങ്ക് വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശമയക്കുക. കാരണം, വാട്സ്ആപ്പ് ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ കൂടുതലാളുകളെ ഇരയാക്കുന്നത്. നിങ്ങൾ ആപ്പ് ഡൗൺലോഡ് ചെയ്‌താൽ, ‘‘വാട്ട്‌സ്ആപ്പ് പിങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യാനു’’ള്ള സന്ദേശം നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ പേരിൽ നിന്നും നിങ്ങളുടെ എല്ലാ കോൺടാക്‌റ്റുകളിലേക്കും പോകും.

കെണിയിൽ വീഴുന്ന ആൾ, ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ പണി പിറകെ വരും. മൊബൈൽ ഫോൺ ഹാക്ക് ചെയ്യുന്ന മാൽവെയർ ആയിരിക്കും യൂസർമാർ ഇൻസ്റ്റാൾ ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാൽ, ധന നഷ്ടവും ചിലപ്പോൾ മാനഹാനി വരെ തേടിയെത്തിയേക്കാം.

അതെ, നമ്മുടെ പ്രധാനപ്പെട്ട രേഖകളും, ചിത്രങ്ങളും വിഡിയോകളും, മറ്റ് സ്വകാര്യ വിവരങ്ങളുമുള്ള സ്മാർട്ട്ഫോണുകൾ ഹാക്ക് ചെയ്യാൻ തന്നെയാണ് പിങ്ക് വാട്സ്ആപ്പ് സൈബർ തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. നമുക്ക് നമ്മുടെ ഫോണിലുള്ള നിയന്ത്രണം വരെ നഷ്ടമാകും. അതുകൊണ്ട് തന്നെ എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും തേർഡ്-പാർട്ടി വെബ് സൈറ്റുകളിൽ പോയി എന്ത് ഡൗൺലോഡ് ചെയ്യാൻ പോകുമ്പോഴും രണ്ടുതവണ ആലോചിക്കുക….!

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.