തൃശ്ശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും, അഖിലയുടേയും മകള്‍ രുദ്രയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രുദ്രയെ ഇന്നലെ കോഴിക്കോടേക്ക് റഫര്‍ ചെയ്തിരുന്നു. തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികില്‍ത്സ തേടിയ കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. എടയൂര്‍കുന്ന് എല്‍.പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് 6 മണിക്ക് തൃശ്ശിലേരിയിലെ ശാന്തികവാടത്തില്‍ നടന്നു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.