ഹൃദ്രോഗം; ചർമം കാണിക്കും ഈ ലക്ഷണങ്ങൾ..

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കിൽ ചർമ്മത്തിൽ ചില ലക്ഷണങ്ങൾ പ്രകടമാകും. എന്തൊക്കെയാണ് ആ ലക്ഷണങ്ങളെന്ന് മുംബൈയിലെ ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. അഭിജിത് ബോർസ് പറയുന്നു. അവ എന്തെല്ലാമെന്ന് നോക്കാം…

ഒന്ന്…

ചർമ്മം, ചുണ്ടുകൾ, നഖം എന്നിവ നീലനിറമാകുന്നതാണ് ആദ്യത്തെ പ്രധാനപ്പെട്ട ല​ക്ഷണം എന്ന് പറയുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ഹൃദയസ്തംഭനത്തിന്റെ ലക്ഷണമാകാമെന്ന് ഡോ. അഭിജിത് പറയുന്നു.

രണ്ട്…

കെെവിരലുകളിലെ നഖങ്ങൾ വൃത്താകൃതിയാകുന്നതാണ് ക്ലബ്ബിംഗ് എന്നത്. ഇത് പലപ്പോഴും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്രോഗം അല്ലെങ്കിൽ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ പോലുള്ള അവസ്ഥകളിൽ ഇത് കാണുന്നു.

മൂന്ന്…

ചർമ്മത്തിൽ മഞ്ഞകലർന്ന മുഴകളായി പ്രത്യക്ഷപ്പെടാൻ കഴിയുന്ന ഫാറ്റി ഡിപ്പോസിറ്റുകളാണ് സാന്തോമസ് (Xanthomas) എന്നത്. ഹൃദ്രോഗത്തിനുള്ള അപകട ഘടകമായ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ ഇവ കാണാവുന്നതാണ്.

നാല്…

ചർമ്മത്തിന് താഴെ രക്തസ്രാവം ഉണ്ടാകുമ്പോൾ പ്രത്യക്ഷപ്പെടുന്ന വളരെ ചെറിയ ചുവപ്പ് അല്ലെങ്കിൽ പർപ്പിൾ പാടുകളെയാണ് Petechiae എന്ന് പറയുന്നത്. അവ എൻഡോകാർഡിറ്റിസിന്റെ ലക്ഷണമാകാം. ഹൃദയത്തിന്റെ ആന്തരിക പാളിയിലെ (എൻഡോകാർഡിയം) അണുബാധയാണ് എൻഡോകാർഡിറ്റിസ് (endocarditis).

അഞ്ച്…

വെരിക്കോസ് സിരകളേക്കാൾ ചെറുതാണ് Spider veins. അവ സാധാരണയായി ചുവപ്പാണ് . ചിലന്തിവലയോട് സാമ്യമുള്ള ഒരു പാറ്റേണിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. അതിനാൽ അവയെ Spider veins എന്ന് പറയുന്നു.

ഹൃദയത്തിന്റെ പ്രവർത്തനത്തെ പരോക്ഷമായി ബാധിക്കുന്ന ചില തരത്തിലുള്ള ഹൃദയ വാൽവ് തകരാറുകളുമായോ കരൾ രോഗങ്ങളുമായോ അവ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും ചർമ്മ ലക്ഷണങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *