സ്വാഭിമാന ജാഥ നടത്തി.

ലിംഗ ലൈംഗിക ന്യൂനപക്ഷ സ്വാഭിമാന മാസാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, വയനാട് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാഭിമാന ജാഥ നടത്തി. ലിംഗ സമത്വം എന്ന വിഷയത്തില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച ജാഥ എ.ഡി.എം എന്‍.ഐ ഷാജു ഫ്‌ളാഗ് ഓഫ് ചെയ്തു. ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ലഭിക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിവേചന രഹിതമായ സമൂഹത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും എ.ഡി.എം പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജന്‍ അധ്യക്ഷതവഹിച്ചു. ലിംഗ ലൈംഗിക ന്യൂനപക്ഷക്കാരുടെ അവകാശ സംരക്ഷണം, തുല്യ നീതി എന്നീ ആശയങ്ങളുടെ ആവിഷ്‌കാരമായാണ് സ്വാഭിമാന ജാഥ നടത്തിയത്. മതം, നിറം, ജാതി, ജെന്‍ഡര്‍ എന്നിവകൊണ്ട് ഒരു മനുഷ്യനെയും മാറ്റി നിര്‍ത്താന്‍പാടില്ല എന്ന ആശയത്തില്‍ നടത്തിയ സ്വാഭിമാന ജാഥയില്‍ ലൈംഗിക ന്യൂനപക്ഷക്കാരോടൊപ്പം നിരവധി ആളുകളും അണിനിരന്നു. ജാഥ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.
ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് ഹെഡ് അക്കൗണ്ടന്റ് ഷീബ പനോളി, ആര്‍.ജി.എസ്.എ കമ്യൂണിറ്റി ഡവലപ്‌മെന്റ് എക്‌സ്‌പേര്‍ട്ട് കെ.ആര്‍ ശരത്, വയനാട് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് മെമ്പര്‍ മായാ രവി തുടങ്ങിയവര്‍ സംസാരിച്ചു.

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട-കുഴല്‍കിണര്‍ റോഡ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 2) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.