സെമിനാർ വൈത്തിരി
വനമഹോത്സവത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. വൈത്തിരി പഞ്ചായത്ത്, വനംവകുപ്പ് വൈത്തിരി സെക്‌ഷൻ, ചെമ്പ്രാപീക്ക് വനസംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ‘മനുഷ്യ വന്യജീവി സഹവർത്തിത്വം വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തിൽ നടന്ന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്‌ഘാടനം ചെയ്‌തു. കെ എ അനിൽകുമാർ അധ്യക്ഷനായി. കൺസർവേഷൻ ബയോളജിസ്‌റ്റ് വിഷ്‌ണു ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ ഒ ദേവസ്യ, കെ കെ തോമസ്, ജിനിഷ, ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ കെ സുന്ദരൻ എന്നിവർ സംസാരിച്ചു. മേപ്പാടി റെയ്‌ഞ്ച് ഓഫീസർ ഡി ഹരിലാൽ സ്വാഗതവും ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറ നന്ദിയും പറഞ്ഞു.

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.