വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ അംഗങ്ങളുടെ മക്കൾക്ക് എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുന്ന വർക്ക് നൽകി വരുന്ന EMS എജുക്കേഷണൽ എൻഡോവ്മെന്റും, TS രാധാകൃഷ്ണൻ എൻഡോവ്മെന്റും കൽപ്പറ്റ ബാങ്ക് ഓഫീസ് ഹാളിൽ വെച്ച് ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ വിതരണം ചെയ്തു. ഡയറക്ടർ സി. എച്. മമ്മി സംസാരിച്ചു.ബാങ്ക് സെക്രട്ടറി കെ. സച്ചിദാനന്ദൻ സ്വാഗതവും, എം. ജെ. ലിസി നന്ദിയും പറഞ്ഞു.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.