കോട്ടത്തറ:പൊതുവിദ്യാഭ്യാസ വകുപ്പും, SSK യും സംയുക്തമായി ചേർന്ന് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തുന്ന പത്ത് ഉത്സവങ്ങളിലൊന്നായ കഥോത്സവം ജി. എച്. എസ്. എസ് കോട്ടത്തറയിൽ നടത്തി. മുഹമ്മദ് ഹൈസം എന്ന കൊച്ചു കുട്ടിയുടെ കഥയോടെ ആരംഭിച്ച പരിപാടിയിൽ കോട്ടത്തറ നിവാസിയായ ലീലാമ്മ എന്ന മുത്തശ്ശി മുഖ്യ അതിഥിയായി. രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ, പി. ടി. എ പ്രതിനിധികൾ, ബി ആർ സി പ്രതിനിധികൾ എന്നിവരുടെ മനോഹരമായ കഥകളാൽ സമ്പുഷ്ടമായിരുന്നു കഥോത്സവം. മുത്തശ്ശി കഥകൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വൈവിധ്യമാർന്ന കഥകളുടെ അവതരണം കുട്ടികൾക്ക് നവ്യാനുഭൂതിയായി.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ