വൈത്തിരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ ദിനം സമുചിതമായി ആചരിച്ചു. പ്രസിദ്ധ സിനിമാ ഗാന രചയിതാവും പ്രഭാഷകനുമായ ബാപ്പു വാവാട് മുഖ്യാതിഥിയായിരുന്നു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ് നിർവഹിച്ചു. ബഷീറിന്റെ ഓർമ്മ പുതുക്കുന്ന വ്യത്യസ്തമായ അവതരണങ്ങളും ബഷീർ കൃതികളിലേക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. ഡോക്യുമെന്ററി അവതരണം,ബഷീർ കഥകളുടെ അവതരണം, കഥാപാത്രങ്ങളുടെ വേഷമിടൽ,അഭിനയീകരണം, പ്രശ്നോത്തരി തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു. വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ കൺവീനർമാർ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.
വിദ്യാരംഗം സ്കൂൾ കൺവീനർ ടി ജെ ജോഷ്മ സ്വാഗതവും പിടിഎ പ്രസിഡണ്ട് മുഹമ്മദലി അധ്യക്ഷതയും വിദ്യാരംഗം ജില്ലാ കോർഡിനേറ്റർ ഡോ.എം പി വാസു നന്ദിയും നിർവഹിച്ചു. പ്രിയരഞ്ജിനി സി കെ, അബ്ദുൾ ഗഫൂർ കെ കെ ,കെ കോയ തുടങ്ങിയവർ സംസാരിച്ചു.
സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയാണ് പരിപാടികൾക്ക് നേതൃത്വം കൊടുത്തത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ