കോട്ടത്തറ:പൊതുവിദ്യാഭ്യാസ വകുപ്പും, SSK യും സംയുക്തമായി ചേർന്ന് പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തുന്ന പത്ത് ഉത്സവങ്ങളിലൊന്നായ കഥോത്സവം ജി. എച്. എസ്. എസ് കോട്ടത്തറയിൽ നടത്തി. മുഹമ്മദ് ഹൈസം എന്ന കൊച്ചു കുട്ടിയുടെ കഥയോടെ ആരംഭിച്ച പരിപാടിയിൽ കോട്ടത്തറ നിവാസിയായ ലീലാമ്മ എന്ന മുത്തശ്ശി മുഖ്യ അതിഥിയായി. രക്ഷിതാക്കൾ, കുട്ടികൾ, അധ്യാപകർ, പി. ടി. എ പ്രതിനിധികൾ, ബി ആർ സി പ്രതിനിധികൾ എന്നിവരുടെ മനോഹരമായ കഥകളാൽ സമ്പുഷ്ടമായിരുന്നു കഥോത്സവം. മുത്തശ്ശി കഥകൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വൈവിധ്യമാർന്ന കഥകളുടെ അവതരണം കുട്ടികൾക്ക് നവ്യാനുഭൂതിയായി.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.