പനമരം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ 2022-23 വാർഷിക പദ്ധതിയിൽ പെടുത്തി രണ്ടുലക്ഷം രൂപ അടങ്കൽ തുക ഉപയോഗിച്ച് പൂർത്തീകരിച്ച ചെറുകാട്ടൂർ കോൺവന്റ്കുന്ന് കോളനി കുടിവെള്ള പദ്ധതി പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി കൺവീനർ സരസ്വതി മുകുന്ദൻ അധ്യഷത വഹിച്ചു.ബാങ്ക് ഡയറക്ടർ ആന്റണി വെള്ളാക്കുഴി, ബാലൻ സി, കാർത്തിക സി, ബാബു കോൺവന്റ്കുന്ന് കോളനി, വാസുദേവൻ,ജാനു, ബിന്ദു സി, സുജിത് ബാബു എന്നിവർ പ്രസംഗിച്ചു

വയർമാൻ ഏകദിന പരിശീലന പരിപാടി 18ന്
സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നിയമപ്രകാരം വയർമാൻ പരീക്ഷ വിജയിച്ചവർക്കുള്ള നിർബന്ധിത ഏകദിന പരിശീലന പരിപാടി സെപ്റ്റംബർ 18 രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.