ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മലയാളം ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (കാറ്റഗറി നം. 255/2021) തസ്തികയുടെ ഇന്റര്‍വ്യൂ ജൂലൈ 13, 14, 19, 21 തീയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലില്‍ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒടിവി സര്‍ട്ടിഫിക്കന്റിന്റെ പകര്‍പ്പും, ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും, അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം നിശ്ചിത തീയതിയിലും സമയത്തും ഹാജരാകണം.

എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതി എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും 1.35 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ (ജൂലൈ 5) രാവിലെ 10 ന് മാനന്തവാടി