കാമുകനൊപ്പം കഴിയാന്‍ ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ യുവതിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ ഏറുന്നു. ഉത്തര്‍പ്രദേശ് പൊലീസും ഭീകരവിരുദ്ധ സ്‌ക്വാഡും ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ഇവരില്‍ നിന്നും ആറ് പാസ്‌പോര്‍ട്ടുകള്‍ കണ്ടെടുത്തു എന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടുകളാണ് ആറും. എന്നാല്‍ ഇതില്‍ ഒന്നില്‍ പേരും വിലാസവും പൂര്‍ണമല്ല. പാസ്‌പോര്‍ട്ടിന് പുറമേ നാല് മൊബൈല്‍ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും സീമയുടെ പക്കള്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്