സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ജൂനിയര്‍ വനിത ഫുട്‌ബോള്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി. പനമരം ജി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ട്രയല്‍സില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കുട്ടികള്‍ പങ്കെടുത്തു.
നവാസ് കാരാട്ട്, ഡിക്‌സണ്‍ മെന്റസ്, ലുബിന ബഷീര്‍ എന്നിവര്‍ സെലക്ടര്‍മാരായി പങ്കെടുത്തു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സിറാജ് വി, കോച്ച് സുമിഷ എന്നിവര്‍ നേതൃത്വം നല്‍കി. തെരഞ്ഞെടുത്ത കുട്ടികള്‍ക്കുള്ള ക്യാമ്പ് ആഗസ്റ്റ് 5 മുതല്‍ പനമരത്ത് നടക്കും.

റോക്കറ്റ് വേഗത്തില്‍ കുതിച്ചുയര്‍ന്ന് ബിരിയാണി അരിവില; കയമ കിലോയ്ക്ക് 230 രൂപ, ബിരിയാണി വിലയും കൂടി
കോഴിക്കോട്: ബിരിയാണി ഇഷ്ടപ്പെടാത്ത മലയാളികളുണ്ടോ? എന്ത് ചോദ്യമാണല്ലേ… എന്നാൽ കയമ അരിയുടെ വില പോകുന്ന പോക്ക് കണ്ട് ബിരിയാണി പ്രിയം അൽപം കുറഞ്ഞെങ്കിൽ അതിൽ തെറ്റുപറയാനില്ല. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്ന കയമ അരിക്ക്