സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ വേങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. യോഗത്തില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ് അധ്യക്ഷത വഹിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് മൂന്നുവരെ ലാബിന്റെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ ലാബിന്റെ സേവനം ലഭ്യമാകും. 64 ഇനം ടെസ്റ്റുകളാണ് നിലവില്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നത്. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. റഷീദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, ഡിവിഷന്‍ കൗണ്‍സിലര്‍ ഷീബ ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം
ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ