കൽപ്പറ്റ:ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 27/10/20 വൈകീട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ അദ്ധ്യക്ഷത വഹിക്കും. ഗസറ്റഡ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ഗസ്റ്റസ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സ്, ലേഡീസ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 1300 ല്‍ പരം വിദ്യാര്‍ത്ഥികളും 200 ല്‍ കൂടുതല്‍ ജീവനക്കാരുമുള്ള ഈ സ്ഥാപനത്തിലെ ഭൂരിപക്ഷം പേരും മറ്റു ജില്ലയില്‍ നിന്നുള്ളവരാണ്. നിലവില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 160 പേര്‍ക്ക് മാത്രമേ താമസ സൗകര്യമുള്ളൂ. ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ഇനിമുതല്‍ 300 ലധികം പെണ്‍കുട്ടികള്‍ക്കുള്ള താമസ സൗകര്യമാണ് ലഭ്യമാകുക. എ.ഐ.സി.ടി.ഇ, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ലേഡീസ് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ