പ്രതിരോധശേഷി കൂട്ടാനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ

ഈ കൊവി‍ഡ് കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ആരോഗ്യകരവും സമതുലിതമായതുമായ, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണക്രമം പിന്തുടരുക എന്നത്, നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർ​ഗമാണ്. ‌ഈ കൊവിഡ് കാലത്ത് നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്…!!!

പേരക്ക

വിറ്റാമിൻ സി ധാരാളമായി പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ലൈക്കോപീൻ എന്ന സംയുക്തം പേരയ്ക്കയിൽ ധാരാളം ഉണ്ട്. ഈ ആന്റിഓക്സിഡന്റ് പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും, ചിലയിനം അർബുദങ്ങൾ പ്രതിരോധിക്കാനും സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഒന്നാണ്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറൽ, ബാക്‌ടീരിയൽ രോഗങ്ങളെ തടയുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു പോളിഫിനോളുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.

ഞാവൽപ്പഴം

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മികച്ച പഴമാണിത്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇരുമ്പ് ധാരാളം അടങ്ങിയ ഞാവൽ പഴം സഹായിക്കും.

മഞ്ഞൾ

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കുർകുമിൻ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. നമ്മൾ തയ്യാറാക്കുന്ന ഭക്ഷണത്തിൽ മഞ്ഞൾ കൂടി ചേർക്കുന്നത് പ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരു ടീസ്പൂണിൽ മഞ്ഞളും തേനും കലർത്തി കഴിക്കുന്നതും നല്ലതാണ്.

  യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.

യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്

സികെആർഎം ബിഎഡ് കോളേജ് യൂണിയൻ സാക്ഷ്യം ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി സികെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സാക്ഷ്യം 2025 – 26 കോളേജ് യൂണിയനും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ജില്ലാകോർഡിനേറ്ററും

കാർട്ടൂണിൽ തുടർച്ചയായി മാഹിസ്

തൊണ്ടർനാട്: മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനയിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി മാഹിസ്. പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ പത്താം തരം വിദ്യാർത്ഥിയായ

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Facebook

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.