കൊച്ചി : നെടുമ്പാശേരിയിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,