ഹൈദരാബാദ്:തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചു കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്.ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം.അച്ഛനമ്മമാർക്കൊപ്പം നടക്കവേ ആണ് കുട്ടിയെ പുലി ആക്രമിച്ചത്.ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി.പോലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു.കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്