കർഷക മോർച്ച കർഷക വന്ദനദിനം ആചരിച്ചു

കൽപ്പറ്റ: കർഷക മോർച്ച ജില്ലയിൽ കർഷക വന്ദന ദിനം ആചരിച്ചു.അന്നമൂട്ടുന്ന കർഷന് ചിങ്ങം ഒന്നിന് കർഷക മോർച്ചയുടെ ആദരം.കാർഷിക മേഖലയിൽ വീക്ഷണമില്ലാത്ത വികസനം വയനാട്ടിലെ കർഷകർക്ക് വിനയാകുന്നുവെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെ.പി മധു പറഞ്ഞു.പനമരത്ത് നടന്ന കർഷവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടിന് പ്രത്യേക പാക്കേജനുവദിക്കാൻ കൃഷിമന്ത്രിയുടെ സത്വര ഇടപെടൽ വേണം. വയൽനാടെന്ന വയനാട്ടിൽ കാലാവസ്ഥയിൽ 53% മഴക്കുറവ് കണ്ടെത്തിയത് ആശങ്കയുളവാക്കുന്നു. വരും നാളിൽ കർഷകർക്ക് ഉത്പാദനത്തിന്റെ പൂർണ്ണ ചിലവുകളും സർക്കാർ വഹിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നടന്ന കർഷക വന്ദനത്തിൽ നിരവധിപേർ പങ്കാളികളായി. കൽപ്പറ്റയിൽ കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. ജോർജ്ജ് മാസ്റ്റർ, ബത്തേരിയിൽ ബി.ജെ.പി സംസ്ഥാനസമിതിയംഗവും ടീ ബോർഡ് മെമ്പറുമായ ഇ.പി.ശിവദാസൻ മാസ്റ്റർ, പടിഞ്ഞാറത്തറയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇൻചാർജ് വിജയൻ കൂവണ തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം നിർവഹിച്ചു. കോഫി ബോർഡ് മെമ്പർ സുരേഷ് അരിമുണ്ട, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് ആരോട രാമചന്ദ്രൻ, ജില്ല ജന: സെക്രട്ടറിമാരായ ജി.കെ.മാധവൻ, മനോജ് സി.ബി., ഗോപാലകൃഷ്ണൻ, കെ.എം. പ്രജീഷ്, വേണു എടക്കണ്ടി, കെ.എം. ബാഹുലേയൻ, കേളു അത്തിക്കൊല്ലി,കൃഷ്ണൻ കുട്ടി, അശോകൻ , കുഞ്ഞികൃഷ്ണൻ, പത്മനാഭൻ, മുഹമ്മദ് ഗുരുക്കൾ,ശങ്കരൻ കുട്ടി, എം പി സുകുമാരൻ,ശിവജി, അച്ചപ്പൻ തുടങ്ങിയവർ സംസാരിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.