കല്‍പ്പറ്റ : റെയില്‍ യാത്രാ നിരക്കില്‍ സ്ത്രീകള്‍ക്ക് 50 ശതമാനവും പുരുഷന്മാര്‍ക്ക് 40 ശതമാനവും ഉണ്ടായിരുന്ന ഇളവ് കോവിഡ് കാലത്ത് നിര്‍ത്തിയിരുന്നു.ഈ ഇളവ് പുന:സ്ഥാപിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് അസ്സോസിയേഷന്‍ കല്‍പ്പറ്റ മുനിസിപ്പല്‍ സമ്മേളനം പ്രമേയ ത്തിലൂടെ ആവശ്യപ്പെട്ടു. കല്‍പറ്റ എന്‍ജിഒ യൂണിയല്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം കല്‍പ്പറ്റ മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. പി. അപ്പന്‍ നമ്പ്യാര്‍ അധ്യക്ഷനായിരുന്നു. പുതിയഭാരവാഹികളായി പി. അപ്പന്‍ നമ്പ്യാര്‍ (പ്രസിഡന്റ്) , എം.ടി. ഫിലിപ്പ് (സെക്രട്ടറി , പി.ആര്‍. ശശികുമാര്‍ ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.ജില്ലാ കമ്മിറ്റിയംഗങ്ങളായി ജെ.ആന്റണി, ജി.ചന്തുക്കുട്ടി, പി.പി. അനിത ( വനിതാ ജില്ലാ കണ്‍വീനര്‍ ), പി.ആര്‍. ശശികുമാര്‍ , ജൂഡ് കുര്യന്‍, പി. സൈനുദ്ദീന്‍, എ. അലിന്‍ കല്‍പ്പറ്റ , പി.പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്