മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ആഗസ്റ്റ് 22 ന് കല്ലോടി ഡിവിഷനില്‍ പര്യടനം നടത്തും. കുനിക്കാരച്ചാല്‍ സെന്റര്‍ (രാവിലെ 10 ന്), മൂളിത്തോട് സെന്റര്‍ (11.10 ന്), പാതിരച്ചാല്‍ സെന്റര്‍ (ഉച്ചയ്ക്ക് 12.10 ന്), ചേമ്പിലോഡ് സെന്റര്‍ (2 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.