കുടക് ജില്ലയിലെ വിരാജ്പേട്ടിന് സമീപം അമ്മാട്ടിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി യുവതി മരിച്ചു. തൃശ്ശൂര്‍ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്. പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്റെയും ഉഷയുടെയും (നഴ്സ്, മാരായ്ക്കല്‍ ആരോഗ്യ ഉപകേന്ദ്രം) മകളാണ്.
കനറാ ബാങ്ക് അമ്മാട്ടി ശാഖയില്‍ ജോലിചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്ബോള്‍ അമൃത സഞ്ചരിച്ച സ്കൂട്ടര്‍ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ മൈസൂരു അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിരാജ്പേട്ട് റൂറല്‍ പോലീസ് കേസെടുത്തു. സഹോദരി: അശ്വതി