മലയാളികളുടെ ഇഷ്ട്ട താര ദമ്പതിമാരാണ് ഫഹദും നസ്രിയയും. ഇപ്പോൾ പുതിയ ഒരു ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇവർ. താരങ്ങള്‍ 2.11 കോടി വിലയുള്ള ലാൻഡ് റോവര്‍ ഡിഫൻഡറാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഡിഫൻഡർ എസ്.യു.വിയുടെ മൂന്ന് ഡോർ പതിപ്പാണ് ഇവരുടെ ഗ്യാരേജിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 5.0 ലിറ്റർ വി 8 എൻജിനിൽ എത്തിയിട്ടുള്ള ഈ ആഡംബര എസ്.യു.വിക്ക് ഏകദേശം 2.10 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് വിലയിരുത്തൽ.
മമ്മുട്ടി, ജോജു ജോർജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ മലയാള സിനിമയിലെ ഡിഫൻഡർ ഉടമകളിലേക്കാണ് ഫഹദ് ഫാസിൽ-നസ്രിയ ദമ്പതികളും എത്തിയിരിക്കുന്നത്.
അടുത്ത കാലത്ത് ഏതാനും മികച്ച ആഡംബര വാഹനങ്ങൾ ഇവർ സ്വന്തമാക്കിയിട്ടുണ്ട്. ലംബോർഗിനി ഉറുസ്, പോർഷെ 911 കരേര, ടൊയോട്ട വെൽഫയർ, റേഞ്ച് റോവർ, ബി.എം.ഡബ്ല്യു സെവൻ സീരീസ്, മിനി കൺട്രിമാൻ തുടങ്ങിയ വാഹനങ്ങളാണ് ഇവരുടെ ശേഖരത്തിലുള്ളത്.
അതേസമയം ഫഹദിന്റെയും നസ്രിയയുടെയും ഒമ്പതാം വിവാഹ വാര്‍ഷികമായിരുന്നു ഇന്നലെ. സ്നേഹത്തിന് നന്ദി, ജീവിതത്തിന് നന്ദിയെന്നുമെഴുതി ഫോട്ടോ പങ്കുവെച്ചിരുന്നു ഫഹദ്. ഞങ്ങളുടെ ഒമ്പത് വര്‍ഷങ്ങള്‍ എന്നും താരം എഴുതിയിരുന്നു. ഒട്ടേറെ പേരാണ് ആശംസകള്‍ അറിയിച്ചിരുന്നത്.