കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിക്കുന്ന കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം നാളെ (വെള്ളി) രാവിലെ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വ്വഹിക്കും. ഓണാഘോഷത്തിന് പച്ചക്കറി ന്യായവിലക്ക് ലഭ്യമാക്കുന്നതിന് 39 ഓണ ചന്തകളാണ് തുറക്കുന്നത്. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും. പൊതു വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കി കര്‍ഷകരില്‍നിന്നും പച്ചക്കറികള്‍ സംഭരിച്ച് വിപണിയിലെ വില്‍പ്പന വിലയുടെ 30 ശതമാനം വിലക്കുറവിലാണ് ഓണ ചന്തകളില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നത്.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി
മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്