ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല 2023-24 യു.ജി, പി.ജി അഡ്മിഷന്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി. പഠിതാക്കള്‍ക്ക് ഓണ്‍ലൈനായി www.sgou.ac.in അല്ലെങ്കില്‍ erp.sgou.ac.in എന്നീ വെബ്സൈറ്റുകളിലൂടെ അപേക്ഷ നല്‍കാം. ബി.കോം ബി.ബി.എ, എം.കോം തുടങ്ങിയ യു.ജി.സി അംഗീകാരമുള്ള 22 യു.ജി, പി.ജി പ്രോഗ്രാമുകളാണ് ഓപ്പണ്‍ സര്‍വകലാശാല നടത്തുന്നത്. റെഗുലര്‍ ഡിഗ്രി പഠനത്തോടൊപ്പം തന്നെ ഓപ്പണ്‍ സര്‍വകലാശാലയുടെ ഒരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവല്‍ ഡിഗ്രി/ ഇരട്ട ബിരുദം) അപേക്ഷിക്കാം. യു.ജി.സിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വകലാശാല ഇരട്ട ബിരുദം നടപ്പിലാക്കുന്നത്. അപേക്ഷിക്കുന്നതിനുള്ള യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധന ഇല്ല. 50 വയസ്സ് കഴിഞ്ഞവര്‍ക്കും ഡ്യൂവല്‍ ഡിഗ്രിക്ക് അപേക്ഷിക്കുന്നവര്‍ക്കും ടിസി ആവശ്യമില്ല. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള സൗകര്യം സര്‍വകലാശാല ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 0474 2966841, 9188909901, 9188909902.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്