മീനങ്ങാടി, മേപ്പാടി, മാനന്തവാടി എന്നീ ഗവ. പോളിടെക്‌നിക്ക് കോളേജുകളിലെ 2023-24 അധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്തംബര്‍ 7 ന് പനമരം പോളിടെക്‌നിക്ക് കോളേജില്‍ നടക്കും. സ്‌പോട്ട് അഡ്മിഷന് വരുന്നവര്‍ രാവിലെ 11 നകം ക്യാമ്പസില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. എസ്.എസ്.എല്‍.സി, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, സംവരണം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ഫീസ് ആനുകൂല്യത്തിനുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. നിലവിലുള്ള ഒഴിവുകളുടെ വിവരങ്ങള്‍
www.polyadmission.org
എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04935 293024, 9400441764, 9400525435.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്