സുല്‍ത്താന്‍ ബത്തേരി ക്ഷീര സംഘവും ക്ഷീരവികസന വകുപ്പും സംയുക്തമായി ബത്തേരിയില്‍ ക്ഷീര കര്‍ഷക സംഗമം നടത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ഉദ്ഘാടനം ചെയ്തു. ബത്തേരി സംഘം പ്രസിഡന്റ് കെ.കെ പൗലോസ് അധ്യക്ഷത വഹിച്ചു.പാലിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും പാലുത്പാദനം കൂട്ടുന്നതിനെക്കുറിച്ചും ജില്ലാ ക്വാളിറ്റി കണ്‍ട്രോളര്‍ പി.എസ് സിനാജുദ്ദീന്‍ ക്ലാസെടുത്തു. ക്ഷീരസംഘം സെക്രട്ടറി പി.പി വിജയന്‍, ടി.പി പ്രമോദ്, പി.സി രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു

ഉറക്കം കൂടിയാലും പ്രശ്നമാണ്, അമിതവണ്ണം മുതൽ ഓർമ്മക്കുറവ് വരെ
ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി ഉറങ്ങിയാലും പ്രശ്നമാണെന്ന് കാര്യം പലരും മറന്ന് പോകുന്നു. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ മരണ