കല്‍പ്പറ്റ :കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്റെ സഹകരണത്തൊടെ നടപ്പിലാക്കുന്ന തിരികെ സ്കൂളിലെക്ക് ക്യാമ്പയിന്റെ സിഡിഎസ് തല ആര്‍പിമാരുടെ പരിശീലനം സെപ്റ്റംബര്‍ 25,26 തിയ്യതികളില്‍ വിവിധ മേഖല കേന്ദ്രീകരിച്ച് നടക്കും.ഒരു സിഡിഎസില്‍ നിന്ന് 15 ആര്‍പിമാരാണ് പങ്കെടുക്കുക. കല്‍പ്പറ്റ ബ്ലോക്കില്‍ രണ്ട് ക്ലസ്റ്ററുകളായാണ് പരിശീലനം നടക്കുക. കല്‍പ്പറ്റ ,പടിഞ്ഞാറത്തറ,കോട്ടത്തറ,വെങ്ങപ്പളളി ,തരിയോട് സിഡിഎസുകള്‍ക്കായി പരിശീലനം കാവുംമന്ദം സര്‍വീസ് സഹകരണ ബാങ്ക് ഹാളിലും മൂപ്പൈനാട് മേപ്പാടി ,മുട്ടില്‍ ,വൈത്തിരി പൊഴുതന സിഡിഎസുകള്ക്കുളള പരിശീലനം മുട്ടില്‍ പഞ്ചായത്ത് ഹാളിലും നടക്കും.ബത്തേരി ബ്ലോക്ക് തല പരിശീലനം ബത്തേരി വ്യാപാര ഭവനിലാവും നടക്കുക.പനമരം ബ്ലോക്ക് തല പരിശീലനം പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മാനന്തവാടി ബ്ലോക്ക് തല പരിശീലനം കരുണാകരന് മെമ്മോറിയല്‍ ഹാള്‍ മാനന്തവാടിയിലും നടക്കും .എല്ലാ മേഖലയിലും സെപ്റ്റംബര്‍ 25,26തിയ്യതികളില്‍ നന്നെ പരിശീലനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 1ന് തന്നെ ക്ലാസുകള്‍ ആരംഭിക്കാനാണ് കുടുംബശ്രീ മിഷന് ലക്ഷ്യമാക്കുന്നത്.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍