തിരുനെല്ലി, തവിഞ്ഞാല്‍, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, മുട്ടില്‍ പഞ്ചായത്തുകളില്‍ കന്നുകാലികളില്‍ കുളമ്പുരോഗം സംശയിക്കുന്ന കേസുകളില്‍ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് സാമ്പിളുകള്‍ പരിശോധിച്ചു. പ്രഥമ ദൃഷ്ടിയില്‍ കുളമ്പുരോഗത്തില്‍ കണ്ടുവരുന്ന രോഗ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന കന്നുകാലികളിലാണ് രോഗങ്ങള്‍ കൂടുതലും കണ്ടുവരുന്നതെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു. പുതുതായി വാങ്ങുന്ന പശുക്കളെ നിര്‍ബന്ധമായും രണ്ടു മുതല്‍ മൂന്ന് ആഴ്ച വരെ നിരീക്ഷണത്തില്‍ വെച്ചതിനു ശേഷം മാത്രമെ മറ്റ് കന്നുകാലികളുമായി ഇടപഴകുവാന്‍ അനുവദിക്കാവു. തൊഴുത്തിലും തൊഴുത്തിന്റെ പരിസരത്തും അണുനാശിനികള്‍ തളിച്ച് വൃത്തിയായി സൂക്ഷിക്കണം. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും കന്നുകാലികളില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നപക്ഷം സമീപത്തെ മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10