ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. 36 പേരടങ്ങുന്ന ഹരിത കര്‍മ്മ സേന യൂണിറ്റിനെയാണ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെ പ്രശസ്ത്രി പത്രവും മൊമന്റോയും നല്‍കി പഞ്ചായത്ത് ഭരണ സമിതി ആദരിച്ചത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ ശുചിത്വ പദവി നേടിയ 16 തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്. പദവി ലഭിച്ചതിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ പങ്ക് പ്രധാനമാണ്. പഞ്ചായത്തിൻ്റെ ശുചിത്വ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിസന്ധിയിലും സജീവമായി ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം ലഭ്യമാക്കിയിട്ടുണ്ട്. 2019 മെയ് മാസത്തിലാണ് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മ്മ സേന പ്രവര്‍ത്തനമാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫീല്‍ഡ് പ്രവര്‍ത്തനം ജില്ലയില്‍ ആദ്യം ആരംഭിച്ചതും പഞ്ചായത്തിലെ യൂണിറ്റാണ്. 9180 വീടുകളില്‍ ഹരിത കര്‍മ്മ സേനകളുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് പതിനായിരത്തിലധികം മാസ്‌കുകള്‍ ഇവരുടെ സ്റ്റിച്ചിംഗ് യൂണിറ്റില്‍ നിന്ന് നിര്‍മ്മിച്ചു നല്‍കി. ലഭിക്കുന്ന യൂസര്‍ഫീക്കു പുറമേ അധിക വരുമാനത്തിന്റെ ഭാഗമായി പേപ്പര്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റും ഇവര്‍ക്കുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും വാടകയ്ക്ക് കൊടുക്കുന്നുണ്ട്. ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ശേഖരിക്കാന്‍ സ്വയം തയ്യാറാക്കിയ ബിന്നുകള്‍ സ്ഥാപിക്കുകയും നിരത്തുകളിലും പ്രദേശത്തും ഉണ്ടായ മാലിന്യങ്ങള്‍ എംസിഎഫില്‍ എത്തിച്ചും പഞ്ചായത്തിന്റെ ഗ്രീന്‍ പ്രോട്ടോക്കോള്‍ ബോധവല്‍ക്കരണത്തിന് ഇവരുടെ പിന്തുണയുണ്ട്. ഹരിത കേരളം മിഷന്റെ നീര്‍ച്ചാല്‍ പുനരുജ്ജീവന പരിപാടിയായ ഇനി ഞാനൊഴുകട്ടെ ക്യാമ്പയിന്‍, പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍, കോവിഡ് കേന്ദ്രങ്ങള്‍ ശുചീകരിക്കല്‍, പൊതു നിരത്തുകള്‍ വൃത്തിയാക്കല്‍ തുടങ്ങിയ പദ്ധതികളിലും ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഹരിത കേരളം മിഷന്റെ തരിശ് രഹിത ഗ്രാമം പദ്ധതിയുടെ ഭാഗമായി കാപ്പിസെറ്റ് കന്നാരം പുഴയില്‍ 5 വര്‍ഷത്തോളം തരിശായി കാടുപിടിച്ചു കിടന്ന രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്.

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേമ കാര്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ മോന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭന പ്രസാദ്, പഞ്ചായത്ത് മെമ്പര്‍ അനില്‍ കുമാര്‍, സെക്രട്ടറി വി.ടി. തോമസ്, ഹരിത കര്‍മ്മ സേന പ്രസിഡന്റ് ലിസ ജോയ്, സെക്രട്ടറി ഉഷാ സുദന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.എം. മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ജില്ലാതല ബാങ്കിങ് അവലോകന അവലോകനം

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു

സപ്ലൈകോ ഓണം ഫെയര്‍ നാളെ: മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും

സപ്ലൈകോയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26) രാവിലെ 10 ന് പട്ടിക ജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. അരി, വെളിച്ചെണ്ണ, മറ്റ്

വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 28ന്

കൽപ്പറ്റ : 25മത് വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് 2025 ഓഗസ്റ്റ്‌ 28ന് WMO ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ വയനാട് ജില്ല ജൂഡോ അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നു.വയനാട് ജില്ല ജൂഡോ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ

ബെദിയാട്ട സീസണ്‍-3: മഡ് ഫുട്‌ബോളില്‍ റണ്ണോഴ്‌സ് മീന്‍ക്കൊല്ലിക്ക് കിരീടം

കാല്‍പന്തുകളിയുടെ ആവേശമുയര്‍ത്തി അപ്പപ്പാറ എടയൂര്‍ പാടശേഖരത്തില്‍ നടന്ന ബെദിയാട്ട സീസണ്‍ 3 മഡ് ഫുട്‌ബോളില്‍ റണ്ണേഴ്‌സ് മീന്‍ക്കൊല്ലി കിരീടം നേടി. കുടുംബശ്രീ ജില്ലാ മിഷന്‍, തിരുനെല്ലി സി.ഡി.എസ് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.