മേപ്പാടി:വയനാട് ജില്ലയിലെ ഏക മെഡിക്കല്‍ കോളേജായ ഡി.എം വിംസിലേക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസ് ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി രോഗികള്‍ക്കൊപ്പം. കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭമായ അണ്‍ലിമിറ്റഡ് ജനത സര്‍വ്വീസാണ് ഇത്തരത്തില്‍ സുല്‍ത്താന്‍ ബത്തേരി,മാനന്തവാടി,കല്‍പ്പറ്റ,പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ചത്. സര്‍വ്വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഫ്‌ളാഗ് ഓഫ് കര്‍മ്മവും കല്‍പ്പറ്റ എം.എല്‍.എ സി കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു ബഷീര്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ എജിഎം സൂപ്പി കലങ്കോടന്‍ സ്വാഗതം പറഞ്ഞു.മൂപ്പനാട് പഞ്ചായത്ത് പ്രസിഡന്റ് യമുന,മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹസഹദ്,മൂപ്പനാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യഹിയാഖാന്‍ തലക്കല്‍,വാര്‍ഡ് മെമ്പര്‍ പി സി ഹരിദാസ്,കെ എസ് ആര്‍ ടി സി നോര്‍ത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി രാജേന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.എം ശിവരാമന്‍,കോളേജ് ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത, മെഡിക്കല്‍ സൂപ്രണ്ട് ഡോ മനോജ് നാരായണന്‍, എ.ജി.എം ഡോ.ഷാനവാസ് പള്ളിയാല്‍, എച്ച് ആര്‍ സീനിയര്‍ മാനേജര്‍ സംഗീത സൂസന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു
ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്