കൊച്ചി : വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് ഹൈക്കോടതിയിൽ ഹർജി. വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് നിരക്ക് വർധിപ്പിക്കുകയാണെന്നും സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.ഉത്സവ സീസണുകളിൽ യഥാർഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികൾ ഈടാക്കുന്നതായും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നാളെ ഹർജി പരിഗണിക്കും.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.