ഈ ഫോണുകളില്‍ ഇനി മുതൽ വാട്‌സാപ്പ് കിട്ടില്ല- നിങ്ങളുടെ ഫോണ്‍ ഇക്കൂട്ടത്തിലുണ്ടോ ?

ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് നിശ്ചിത ഇടവേളകളില്‍ ചില പഴയ സ്മാര്‍ട്ഫോണ്‍ മോഡലുകളെ സേവന നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാറുണ്ട്

ഇത്തവണയും വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്ബനി. പുതിയ ഒഎസ് വേര്‍ഷനുകള്‍ക്ക് പുതിയ ഫീച്ചറുകള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കാനാണ് നീക്കം.ആൻഡ്രോയിഡ് 4.1 ലും അതിന് മുമ്ബുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്സാപ്പ് ലഭിക്കില്ല. ചില ഐഫോണ്‍ മോഡലുകളും ഇക്കൂട്ടത്തിലുണ്ട്.

📱Samsung Galaxy S2
📱Nexus 7
📱iPhone 5
📱iPhone 5c
📱Archos 53 Platinum
📱Grand S Flex ZTE
📱Grand X Quad V987 ZTE
📱HTC Desire 500
📱Huawei Ascend D
📱Huawei Ascend D1
📱HTC One
📱Sony Xperia Z
📱LG Optimus G Pro
📱Samsung Galaxy Nexus
📱HTC Sensation
📱Motorola Droid Razr
📱Sony Xperia S2
📱Motorola Xoom
📱Samsung Galaxy Tab 10.1
📱Asus Eee Pad Transformer
📱Acer Iconia Tab A5003
📱Samsung Galaxy S
📱HTC Desire HD
📱LG Optimus 2X
📱Sony Ericsson Xperia Arc3

സേവനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഈ ഫോണ്‍ ഉടമകള്‍ക്കെല്ലാം വാട്സാപ്പ് നല്‍കും. എങ്കിലും പഴയ ഫോണുകളായതിനാല്‍ ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവായിരിക്കാനാണ് സാധ്യത. എന്തായാലും, ഒക്ടോബര്‍ 24 ന് ശേഷം ഈ ഫോണുകളില്‍ സേവനം നല്‍കുന്നത് വാട്സാപ്പ് അവസാനിപ്പിക്കും.

പഴയ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ആൻഡ്രോയിഡ് ഒഎസ് ഏതാണെന്ന് പരിശോധിക്കുക. ആൻഡ്രോയിഡ് 4.1 അല്ലെങ്കില്‍ അതിന് പഴയ പതിപ്പ് ആണെങ്കില്‍ ഫോണ്‍ അപ്ഗ്രേഡ് ചെയ്യുക. വാട്സാപ്പ് ലഭിക്കില്ല എന്നത് മാത്രമല്ല സുരക്ഷാ അപ്ഡേറ്റുകള്‍ ലഭിക്കാത്ത പഴയ ഓഎസ് പതിപ്പുകള്‍ സുരക്ഷിതമല്ല.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.