മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്’. ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നാട്ടുകാർ തെരച്ചിൽ ആരംഭിച്ചത്. ഫയർഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കരാർ ജോലികൾ ഏറ്റെടുത്ത് നടത്തി വരുന്നയാളായിരുന്നു സാബു. തിരച്ചിലിന് ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലെ ഫയർഫോഴ്സും ക്യൂബ ടീമും ട പങ്കെടുത്തു. നിധീഷ് കുമാർ (അസിസ്റ്റൻറ് ഓഫീസറിന്റെ ഫയർഫോഴ്സ്) നേതൃത്വത്തിൽ ബാലകൃഷ്ണൻ , ബിനു എം ബി, ബിനീഷ് ബേബി, അഖിൽ രാജ്, നിതിൻ ദാസ് , ഗോപിനാഥൻ, സെബാസ്റ്റ്യൻ ജോഷി എന്നിവർ തിരച്ചിലിൽ പങ്കെടുത്തു. ആഴമേറിയ കോറക്കുളത്തിൽ സാഹസികമായാണ് മൃതദേഹം കണ്ടെടുത്തത്. പോലീസ് ഇൻകൊസ്റ്റിന് പുൽപ്പള്ളി സ്റ്റേഷൻ എസ് ഐ സാജൻ പീ ജി യുടെ നേതൃത്വത്തിൽ ഫിലിപ്പ് ബി, ഷഹദീർ കെ ജി അൾത്താർ എന്നിവർ പങ്കെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ