കമ്പളക്കാട്: കമ്പളക്കാട് യുപി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മുത്തശ്ശിക്കഥ ശ്രദ്ധേയമായി. വയോജനസംരക്ഷണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ എ ജനാർദ്ദനൻ മാസ്റ്റർ കഥാവതരണം നടത്തി. പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ, സീനിയർ അസിസ്റ്റന്റ് റോസ്മേരി പി എൽ,എസ് ആർ ജി കൺവീനർ ദീപ കെ, സീഡ് കോഡിനേറ്റർ ഷംന കെ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്