വൈത്തിരി: വയനാട് ഗോത്ര ട്രൈബൽ വിവിധോദ്ദേശ യുവ സഹകരണ സംഘത്തിന് സംസ്ഥാന – കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള സാം പദ്ധതി പ്രകാരം ലഭിച്ച 992000 രൂപയുടെ കൃഷി യന്ത്രങ്ങളുടെ പ്രവർ ത്തനോദ്ഘാടനം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം.വി നിർവഹിച്ചു. കെ.കെ. തോമസ് (ചെയർമാൻ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി) വിശിഷ്ട അതിഥിയായിരുന്നു. ഉഷ വാർഡ് മെമ്പർ), വൈത്തിരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ് എന്നിവർ പങ്കെടുത്തു. സംഘം പ്രസിഡന്റ് മണികണ്ഠൻ.സി, എക്സിക്യൂട്ടീവ് അംഗം രവിന്ദ്രൻ പി.ടി എന്നിവർ സംസാരിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







