ദസറ കാരാപ്പുഴയില്‍ കുടുംബശ്രീ ഭക്ഷ്യ മേള

ദസറയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ നബാര്‍ഡിന്റെ സഹകരണത്തോടെ താളും തകരയും ഭക്ഷ മേള കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തുടങ്ങി. ഭക്ഷ്യ മേള ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ കാറ്ററിംഗ് യൂണിറ്റുകളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വിവിധ തരം പുട്ട്, ദോശ തുടങ്ങി നാടന്‍ വിഭവങ്ങള്‍, അറേബ്യന്‍ വിഭവങ്ങള്‍, ചായ ചെറുകടികള്‍, ജ്യൂസുകള്‍ എന്നിവ മേളയിലുണ്ടാകും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ കരകൗശല വസ്തുക്കള്‍, ബേക്കറി ഉത്പന്നങ്ങള്‍, അച്ചാറുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവയുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യമേളയില്‍ കുടുംബശ്രീ ജില്ല മിഷന് കീഴില്‍ പരിശീലനം ലഭിച്ച 8 കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകള്‍ പങ്കെടുക്കുന്നുണ്ട്. മേള ഒക്ടോബര്‍ 26 ന് സമാപിക്കും. കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ വി.കെ റജീന, കെ.എം.സലീന, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ബീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഹുദൈഫ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രുതി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

ദൃശ്യമാധ്യമ അവാര്‍ഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.