ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്ന മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു . 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സൺഡേ ഷയർ തോണിച്ചാൽ ആയിരുന്നു ഫൈനലിലെ എതിരാളികൾ . ടൂർണമെന്റിൽ നിന്നും ലഭിച്ച വരുമാനം ദയ പാലിയേറ്റിവിലേക്ക് ടെലിവിഷൻ നൽകി. ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.