കൽപ്പറ്റ: കേന്ദ്ര സർക്കാറിന്റെ പതനം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗ മാണെന്ന് എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹമത്തുള്ള പ്രസ്താവിച്ചു. ബഹുസ്വര ഇന്ത്യക്കായ്; ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയവുമായി എസ് ടി യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശ യാത്രക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഓരോന്നായി റദ്ദ് ചെയ്ത് കോർപ്പറേറ്റ് ഭീമൻമാരെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അധികാരക്കൊതി മൂത്ത കേന്ദ്രം ജനങ്ങളെ തമ്മിലകററിയും ഭിന്നിപ്പിച്ചും വർഗ്ഗീയത ഇളക്കി വിട്ടും ബഹുസ്വര ഇന്ത്യയെ തകർക്കുന്ന നയവുമായി മുന്നോട്ട് പോകുമ്പോൾ തൊഴിലാളികൾ ഉത്തരവാദിത്വം നിറവേററണമെന്നും കേന്ദ്ര സർക്കാറിനെ താഴെ ഇറക്കുന്നതിൽ തൊഴിലാളി കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അഡ്വ.എം.റഹമത്തുള്ള ആവശ്യപ്പെട്ടു. കേരള സർക്കാറും തൊഴിലാളി വിരുദ്ധ നിലപാടുകളാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.സ്വീകരണ സമ്മേളനം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. എസ് ടി യു ജില്ലാ പ്രസിഡണ്ട് സി.മൊയ്തീൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.
തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഹംസ സ്വാഗതം പറഞ്ഞു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥയെ ആനപ്പാലം ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു. വിവിധ ഫെഡറേഷനുകളുടെ ജില്ലാ സംസ്ഥാന നേതാക്കന്മാരായ പാറക്ക മമ്മൂട്ടി, സി.കുഞ്ഞബ്ദുള്ള, അബ്ദുള്ള മാടക്കര, പി.വി.കുഞ്ഞുമുഹമ്മദ്, യൂസഫ് പൊഴുതന,ഇഞ്ചി അബ്ദുള്ള, ഇ.അബ്ദുറഹിമാൻ,മജീദ് എടവനച്ചാൽ,പാറക്കൽ മുഹമ്മദ്, എ.പി.ഹമീദ്, സി.അലവിക്കുട്ടി, റംല മുഹമ്മദ്; ഇ.ബഷീർ, എൻ.മുസ്തഫ , സി.കെ.നാസർ , നാസർ പട്ടത്ത്, റുഖിയ ടീച്ചർ, നസീമ മങ്ങാടൻ, സി. ഫൗസി, സാദിഖ് പനമരം, ഷൈജൽ വി.പി.
കെ.ടി.കുഞ്ഞബ്ദുള്ള, തൈതൊടി ഇബ്രാഹിം, റഷീദ് ആറുവാൾ, ഷരീഫാ ടീച്ചർ, അലിക്കുഞ്ഞ്, എം.അലി, റജിഷലി,മുനവ്വിർ സി.പി. കെ.ടി.യൂസഫ്, അസീസ് കുരുവിൽ, കെ.ടി.ഹംസ, അബൂബക്കർ, എന്നിവർ ജാഥാംഗങ്ങളെ ഹാരാർപ്പണം ചെയ്തു.
ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, ഏറനാട് മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി.സഫറുള്ള, എസ് ടിയു സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ, ട്രഷറർ കെ.പി.മുഹമ്മദ് അശ്റഫ്, കല്ലടി അബൂബക്കർ, വല്ലാഞ്ചിറ മജീദ്, എൻ.കെ.സി.ബഷീർ , അശ്റഫ് എടനീർ, എസ് ടിയു ജില്ലാ ജനറൽസെക്രട്ടറി സി.മുഹമ്മദ് ഇസ്മായിൽ, ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഹാരിസ് പടിഞ്ഞാറത്തറ, ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, സുൽത്താൻ ബത്തേരി മണ്ഡലം മുസ്‌ലിം ജനറൽ സെക്രട്ടറി സി.കെ. ഹാരീഫ് , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, ജനറൽസെക്രട്ടറി സി. എച്ച്.ഫസൽ , അബു ഗൂഡലായ് , ആർ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.