പാണ്ടംകോട് : എസ് കെ എസ് ബി വി യുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി “അദബ് , അറിവ് , അർപ്പണം”എന്ന പ്രമേയത്തിലതിഷ്ഠിതമായി നടത്തിയ ഹയാത്തുൽ ഇസ്ലാം മദ്റസ പാണ്ടംകോട് യൂണിറ്റ് തല സമ്മേളനം സമാപിച്ചു. മഹല്ല് സെകട്ടറി പി.സി യൂനുസലിം , എസ്.കെ.എസ്.എസ്.എഫ് ശാഖാ പ്രസിഡന്റ് അൻസാർ കെ.വി , രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ മഹല്ല് പ്രസിഡന്റ് തുർക്കി മമ്മൂട്ടി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ഇബ്തിദാഅ് സമ്മേളനം എസ്.കെ.എസ്.ബി.വി ശാഖാ പ്രസിഡന്റ് അബീ നിഹാൽ പി.സി അധ്യക്ഷതയിൽ സ്വദർ മുഅല്ലിം എം. അശ്റഫ് ഫൈസി ഉദ്ഘാടനം ചെയ്തു. “അദബ്,അറിവ്,അർപ്പണം” എന്ന പ്രമേയ പ്രഭാഷണവും അതോടൊപ്പം നടത്തി.
സൈദ് മുസ്ലിയാർ, മുഹമ്മദ് നിഹാൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സഫുവാൻ കെ സ്വാഗതവും ട്രഷറർ അജ്നാസ് .എ നന്ദിയും പറഞ്ഞു.

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍; ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. 81,520 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 10,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ